
കൊച്ചി: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആവേശം ഉൾക്കൊണ്ട് പ്രമുഖ വസ്ത്രവ്യാപാര ബ്രാൻഡായ കിറ്റെക്സ് പുതിയ ലുങ്കി കളക്ഷനുകൾ വിപണിയിലെത്തിച്ചു. കിറ്റക്‌സ് ഗോൾലൈൻ എന്ന പേരിലാണ് ഫുട്ബോൾ പ്രമേയമാക്കിയുള്ള പുത്തൻ ഡിസൈനുകൾ കമ്പനി അവതരിപ്പിക്കുന്നത്. ഫുട്ബോൾ പ്രേമികൾക്കായി വ്യത്യസ്തമായൊരു ഫാഷൻ അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ ലോക ഫുട്ബോളിലെ ജനപ്രിയ ടീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രത്യേക ഡിസൈനുകളോടെയാണ് ഈ പുതിയ കളക്ഷനുകൾ വിപണിയിലെത്തുന്നത്. ഫുട്ബോൾ ആരാധകരുടെ വികാരങ്ങളും കളിയുടെ ആവേശവും പ്രതിഫലിപ്പിക്കുന്ന നിറക്കൂട്ടുകളോടെ രൂപകൽപ്പന ചെയ്ത ഈ ലുങ്കികൾ, ആധുനിക ഫാഷൻ ട്രെൻഡുകളെയും മലയാളികളുടെ പ്രിയ വേഷമായ ലുങ്കിയുടെ സൗകര്യത്തെയും ഒരുമിപ്പിക്കുന്നതാണ്. കേരളത്തിലെ കായികപ്രേമികളുടെ ഫുട്ബോൾ ലഹരിക്ക് ഒരു വാണിജ്യ ഉണർവ് നൽകാനാണ് ഈ ഫുട്ബോൾ എഡിഷൻ ലുങ്കികൾ ലക്ഷ്യമിടുന്നതെന്ന് കിറ്റെക്സ് മാനേജ്മെന്റ് അറിയിച്ചു. പൂർണമായും പ്രീമിയം കോട്ടണിൽ നൂതന നെയ്ത്ത് സാങ്കേതികവിദ്യയോടെ തയ്യാറാക്കിയ ഈ ലുങ്കികൾ മികച്ച വസ്ത്രധാരണസുഖവും വ്യത്യസ്തമായ ഫാഷൻ സ്റ്റേറ്റ്മെന്റും പ്രദാനം ചെയ്യുമെന്ന് കമ്പനികൾ പറയുന്നു. ഈ ഫുട്ബോൾ സ്പെഷ്യൽ എഡിഷൻ ലുങ്കികൾ എല്ലാ പ്രമുഖ ടെസ്റ്റിൽസ് ഷോപ്പുകളിലും അന്ന-കിറ്റെക്സ് ഷോറൂമുകളിലും കമ്പനിയുടെ ഇ-കൊമേഴ്‌സ് വെബ്സൈറ്റായ www.kitexlifestyle.com-ലും ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |