SignIn
Kerala Kaumudi Online
Friday, 03 July 2026 1.39 AM IST

തിരിച്ചുകയറി സ്വർണ വില

gold

കൊച്ചി: ക്രൂഡ് വില കുറഞ്ഞതോടെ സാമ്പത്തിക അനിശ്ചിതത്വം ഒഴിയുമെന്ന പ്രതീക്ഷയിൽ ആഗോള നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് പണമൊഴുക്കുന്നു. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് നൂറ് ഡോളർ ഉയർന്ന് 4,126 ഡോളറിലെത്തി. കേരളത്തിൽ പവൻ വില രണ്ട് തവണയായി 2,480 രൂപ ഉയർന്ന് 1,06,800 രൂപയിലെത്തി. വിലയിലെ കനത്ത ചാഞ്ചാട്ടം സ്വർണ വ്യാപാര മേഖലയ്ക്കും തിരിച്ചടിയായി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ സ്വർണാഭരണ വിൽപ്പനയിൽ കനത്ത ഇടിവുണ്ടായി. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വലിയ തോതിൽ സ്വർണാഭരണങ്ങൾ വിറ്റുമാറിയെന്ന് ജുവലറി ഉടമകൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360