SignIn
Kerala Kaumudi Online
Tuesday, 07 July 2026 1.44 AM IST

റബറിന് ക്ഷീണം, കരുത്താേടെ കുരുമുളക്

rubber

കോട്ടയം: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും റബർ വില ഇടിഞ്ഞു. കിലോക്ക് 307 വരെ ഉയർന്ന് റെക്കാഡിട്ട അന്താരാഷ്ട്ര വില 270ലേക്കാണ് താഴ്ന്നത്. രാജ്യാന്തര, ആഭ്യന്തര വിലകളിലെ അന്തരം ഒഴിവായി. മഴ കൂടി ടാപ്പിംഗ് കുറഞ്ഞതോടെ വില കുതിക്കേണ്ടതാണ്, വൻകിട വ്യവസായികളുടെ ഇടപെടലാണ് തിരിച്ചടിയായത്. റബർ സ്റ്റോക്ക് ചെയ്യാൻ വൻകിടക്കാർ ശ്രമം തുടങ്ങി.

# അവധി വ്യാപാരി വില

ചൈന -228

ടോക്കിയോ - 235

ബാങ്കോക്ക്-272

###########

കേരളത്തിൽ ടാപ്പിംഗ് മുടങ്ങിയ തോട്ടങ്ങളിൽ റബർ കൃഷി പുനരാരംഭിക്കും. ആത്മ നിർഭൻ പദ്ധതിയിലൂടെ അനുവദിച്ച 100 കോടി രൂപ വിനിയോഗിച്ച് റബർ മേഖല ശക്തിപ്പെടുത്തും

എൻ.ഹരി

ചെയർമാൻ

റബർ ബോർഡ്

മസാല കമ്പനികളുടെ കരുത്തിൽ കുരുമുളക്

മഴ ശക്തമായതോടെ ഉത്പാദനം കുറഞ്ഞെങ്കിലും മസാല കമ്പനികൾ വാങ്ങൽ കൂട്ടിയതോടെ കുരുമുളക് വില കിലോക്ക് 14 രൂപ വർദ്ധിച്ചു. ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്ത 1000ടൺ കുരുമുളക് വിപണിയിലെത്തിയേക്കും. മഴയിൽ ഹൈറേഞ്ച് കുരുമുളക് ഉണങ്ങാൻ താമസമുണ്ട്.

ഇടക്കാലത്ത് നിറുത്തി വെച്ച കുരുമുളക് അവധി വ്യാപാരം പുനരാരംഭിക്കും.

# കയറ്റമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ - 7800 ഡോളർ

ശ്രീലങ്ക -6300 ഡോളർ

വിയറ്റ്നാം- 6200 ഡോളർ

ഇന്തോനേഷ്യ- 6700 ഡോളർ

ബ്രസീൽ- 6000 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360