SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.10 AM IST

ഏഷ്യയിലെ ആദ്യ ഗ്ലോബൽ കോംപിറ്റൻസി സെന്ററുമായി ഡി സ്‌പേസ്

dspace

കോട്ടയം: തിരുവനന്തപുരം കിൻഫ്രാ പാർക്കിലെ ജർമ്മൻ കമ്പനിയായ ഡി സ്‌പേസ് ( dSPACE ) ഗ്രൂപ്പിന്റെ ഇന്ത്യൻ വിഭാഗമായ ഡി സ്‌പേസ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്‌നോളജീസ് പ്രവർത്തനം വിപുലീകരിക്കുന്നു. ഏഷ്യയിലെ ആദ്യ ഗ്ലോബൽ കോംപിറ്റൻസി സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഓട്ടോമോട്ടീവ് മേഖലയിലും വിവിധ എൻജിനിയറിംഗ് വിഭാഗങ്ങളിലുമായി നിരവധി പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഫ്രാങ്ക്ലിൻ ജോർജ് പറഞ്ഞു. വിവിധ എൻജിനിയറിംഗ് മേഖലകളിലെ വിദഗ്ധർക്കും യുവ പ്രൊഫഷണലുകൾക്കും പുതിയ അവസരങ്ങൾ ലഭ്യമാകും.
ഡി സ്‌പേസ് ഗ്രൂപ്പിന്റെ ആഗോള ഗവേഷണവികസന പ്രവർത്തനങ്ങളുടേയും ഉത്‌പ്പന്ന വികസനത്തിന്റെയും പ്രധാന കേന്ദ്രമാണ് കിൻഫ്രാ പാർക്കിലെ ഡി സ്‌പേസ്. സിമുലേഷൻ, വാലിഡേഷൻ സൊല്യൂഷനുകളിൽ ആഗോള മുൻനിര കമ്പനിയാണ് ഡി സ്‌പേസ്. സോഫ്റ്റ്‌വെയർ ഡിഫൈൻഡ് വെഹിക്കിൾ (എസ്.ഡി.വി), സ്വയം നിയന്ത്രിത വാഹനങ്ങൾ (ഓട്ടോണമസ് വെഹിക്കിൾസ്), ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) എന്നീ പുതുതലമുറ മൊബിലിറ്റി സാങ്കേതികവിദ്യകളുടെ വികസനത്തിനാണ് കമ്പനി മുൻഗണന നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DSPACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360