SignIn
Kerala Kaumudi Online
Friday, 17 July 2026 1.58 AM IST

കുവൈറ്റിന്റെ ആദ്യ ഗോൾഡൻ റെസിഡൻസി എം.എ. യൂസഫലിക്ക്

ali

കുവൈറ്റ് സിറ്റി: വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി കുവൈറ്റ് പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ ആദ്യത്തെ 15 വർഷത്തെ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിക്ക് ലഭിച്ചു. ബയാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് നേരിട്ട് യൂസഫ് അലിക്ക് റെസിഡൻസി രേഖകൾ കൈമാറി. രാജ്യത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും മിഡിൽ ഈസ്റ്റിലെ പ്രധാന ബിസിനസ് കേന്ദ്രമായി കുവൈറ്റിനെ മാറ്റാനുമാണ് ലക്ഷ്യം.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടരി ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ റൗമി, മറ്റ് ഉന്നത മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. വിദേശ മൂലധനം ആകർഷിക്കുന്നതിനും രാജ്യത്തെ ഒരു മുൻനിര നിക്ഷേപ കേന്ദ്രമാക്കുന്നതിനുമുള്ള കുവൈറ്റിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് 'ഗോൾഡൻ റെസിഡൻസി' പദ്ധതിക്ക് തുടക്കമിട്ടത്. യുഎഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ഗോൾഡൻ റസിഡൻസി ഇതിനകം ലഭിച്ച യൂസഫലിക്ക് ഇതോടെ എല്ലാ ജി.സി.സി. രാജ്യങ്ങളിലെയും ഗോൾഡൻ റസിഡൻസി നേടുന്ന ആദ്യത്തെ വിദേശ നിക്ഷേപകനായി. രണ്ടായിരം മലയാളികൾ ഉൾപ്പെടെ ജോലി ചെയുന്ന കുവൈത്ത് ലുലുവിൽ നിലവിൽ 21 ഹൈപ്പർ മാർക്കറ്റുകളാണ് ലുലുവിന് കുവൈത്തിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUSEF ALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360