SignIn
Kerala Kaumudi Online
Friday, 17 July 2026 2.22 AM IST

അയോദ്ധ്യ: എസ്.ഐ.ടി റിപ്പോർട്ട് ഉടൻ

d

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ മൂന്നംഗ പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി) ഉത്തർപ്രദേശ് സർക്കാരിന് ഉടൻ അന്തിമ റിപ്പോ‌ർട്ട് സമർപ്പിച്ചേക്കും. കേസിൽ ഇതുവരെ എട്ട് പ്രതികളാണ് അറസ്റ്റിലായത്. കൂടുതൽ പ്രതികളുടെ പങ്കിനെ സംബന്ധിച്ച് അന്തിമ റിപ്പോർട്ടിൽ വിവരങ്ങളുണ്ടാകുമെന്നാണ് സൂചന. ട്രസ്റ്റിൽ നിന്ന് രാജിവച്ച അനിൽ മിശ്ര പ്രതിയായേക്കുമെന്ന് അഭ്യൂഹമുണ്ട്. ക്ഷേത്രഭരണത്തിലെ വീഴ്ചകളും അക്കമിട്ട് നിരത്തിയേക്കും. ലക്‌നൗ ഡിവിഷണൽ കമ്മിഷണ‌ർ വിജയ് വിശ്വാസ് പാന്ത്, ലക്‌നൗ റേഞ്ച് ഐ.ജി കിരൺ എസ്, ധനവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരടങ്ങിയ സംഘമാണ് വിഷയം അന്വേഷിക്കുന്നത്. കേസ് അടുത്ത തിങ്കളാഴ്ച സുപ്രീകോടതി പരിഗണിക്കാനിരിക്കുകയാണ്. അതേസമയം, സംഭാവന കൊള്ളയിൽ അറസ്റ്റിലായ സുഭാഷ് ശ്രീവാസ്‌തവ,​രാമശങ്കർ മിശ്ര എന്നിവരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്‌തു. 8 പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇടങ്ങളിൽ പരിശോധനകൾ തുടരുകയാണ്. പണവും,സ്വർണവും അടക്കം പ്രതികൾ പലയിടങ്ങളിലായി ഒളിപ്പിച്ചു വച്ചിരിക്കുന്നതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360