SignIn
Kerala Kaumudi Online
Monday, 03 August 2026 2.05 AM IST

നിസാൻ ഇന്ത്യയുടെ ആഭ്യന്തര വിൽപ്പനയിൽ 218ശതമാനം വളർച്ച

nissan-tekton

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യയുടെ ജൂലായിലെ മൊത്തം ആഭ്യന്തര മൊത്തവിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 218 ശതമാനവും മുൻമാസത്തെ അപേക്ഷിച്ച് 50 ശതമാനവും വളർച്ച നേടി. പുതിയ നിസാൻ ടെക്‌ടൺ എസ്‌.യു.വിയുടെ ഉപഭോക്തൃ ഡെലിവറികളും രാജ്യവ്യാപകമായി ആരംഭിച്ചതായി കമ്പനി അറിയിച്ചു. ജൂലായിൽ കമ്പനിയുടെ ആഭ്യന്തര മൊത്തം വിൽപ്പന 4,518 യൂണിറ്റും, കയറ്റുമതി 4,821 യൂണിറ്റുമാണ്, ആകെ മൊത്തവിൽപ്പന 9,339 യൂണിറ്റായി. ടെക്‌ടണിന്റെ വരവോടെ മാഗ്നൈറ്റ്, ഗ്രാവൈറ്റ്, ടെക്‌ടൺ എന്നിവ ഉൾപ്പെടുന്ന മൂന്ന് എസ്‌.യു.വി മോഡലുകളിലൂടെ ഇന്ത്യൻ വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാണ് കമ്പനിയുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ വിശ്വാസമാണ് വളർച്ചയ്ക്ക് കരുത്തായതെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു. ശൃംഖല വികസനത്തിനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും ദീർഘകാല വളർച്ചയ്ക്കും കമ്പനി തുടർന്നും മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NISAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360