SignIn
Kerala Kaumudi Online
Friday, 09 October 2026 1.53 AM IST

വി ഗാർഡ് വാത്സല്യം പദ്ധതിക്ക് തുടക്കം

reena

കൊച്ചി: വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ പദ്ധതിയായ വാത്സല്യത്തിന് തുടക്കമായി. നവജാതശിശുക്കൾ മുതൽ അഞ്ചു വയസ് വരെയുള്ള കുട്ടികളുടെ സമഗ്ര സംരക്ഷണവും വികസനവുമാണ് പദ്ധതിയുടെ ലക്ഷ്യം.

സർക്കാർ അംഗീകൃത അനാഥാലയങ്ങളിലെ 10 കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് പോഷകാഹാരം, ആരോഗ്യപരിപാലനം, ശുചിത്വം, ശിശുപരിപാലന സഹായങ്ങൾ എന്നിവ വി ഗാർഡ് ഉറപ്പാക്കും. കുട്ടികളുടെ വളർച്ചയിലെ നിർണായകമായ ആദ്യകാലങ്ങളിൽ തുടർച്ചയായ പരിചരണം നൽകി ശാരീരിക, മാനസിക ക്ഷേമവും മികച്ച ജീവിതസാഹചര്യങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.

കുട്ടികളാണ് സമൂഹത്തിന്റെ ഭാവിയെന്ന തിരിച്ചറിവോടെയാണ് പദ്ധതിക്ക് ആവിഷ്‌കരിച്ചതെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V GUARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360