SignIn
Kerala Kaumudi Online
Friday, 14 August 2026 1.17 AM IST

ബിസ്‌മി കണക്റ്റിൽ 25 കോടിയുടെ ഓണം ഓഫർ

bismi-logo

കൊച്ചി: ഓണത്തോടനുബന്ധിച്ച് 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ച് പ്രമുഖ റീട്ടെയിൽ ശൃംഖലയായ ബിസ്മി കണക്റ്റ്. ‘വമ്പനോണം ബമ്പറോണം’ പ്രചാരണത്തിന്റെ ഭാഗമായി ഓരോ പർച്ചേസിനും സമ്മാനങ്ങൾ, ഒരുകോടി രൂപയുടെ മെഗാ ബമ്പർ സമ്മാനം, ആഴ്ചതോറും ഒരു ലക്ഷം രൂപ വീതം നേടാനുള്ള അവസരം എന്നിവയുണ്ട്.

ഹോം, ഡിജിറ്റൽ അപ്ലയൻസുകൾ ഉൾപ്പെടെയുള്ള വിവിധ ഉത്പന്നങ്ങൾക്ക് ഓഫറുകൾ ലഭിക്കും. ഉപഭോക്താക്കൾക്ക് പ്രത്യേക എക്സ്ചേഞ്ച് ബോണസും ലഭിക്കും. ബാങ്ക് കാർഡ് പർച്ചേസുകൾക്ക് ₹26,000 വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും എസ്.ബി.ഐ കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് ₹15,000 വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും.

പർച്ചേസുകൾക്ക് 12 മാസത്തെ നോ-കോസ്റ്റ് ഇ.എം.ഐ സൗകര്യവും പേപ്പർ ഫിനാൻസ് തെരഞ്ഞെടുക്കുന്നവർക്ക് ഒരു ഇ.എം.ഐ സൗജന്യവും ലഭിക്കും. ഉത്പന്നങ്ങൾക്ക് 2+1 വർഷത്തെ അധിക വാറന്റി ആനുകൂല്യവും പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻനിര ബ്രാൻഡുകളുടെ ഹോം, ഡിജിറ്റൽ അപ്ലയൻസുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് ഓഫറുകൾ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. കേരളത്തിലുടനീളമുള്ള ബിസ്മി കണക്റ്റ് സ്റ്റോറുകളിൽ ഓഫറുകൾ പ്രയോജനപ്പെടുത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BISMI CONNECT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360