SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.15 AM IST

പിട്ടാപ്പിള്ളിൽ ഏജൻസീസിൽ കൊമ്പൻ ഓഫർ തുടരുന്നു

pittappili

കൊച്ചി: ഓണക്കാല ഷോപ്പിംഗിന് ആകർഷകമായ ഓഫറുകളുമായി പിട്ടാപ്പിള്ളിൽ ഏജൻസീസ് പ്രഖ്യാപിച്ച 'കൊമ്പൻ ഓഫർ' തുടരുന്നു. ഗൃഹോപകരണങ്ങൾ, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ തുടങ്ങിയവ വിവിധ ഓഫറുകളോടെ സ്വന്തമാക്കാം. 5000ത്തിലധികം ഉപഭോക്താക്കൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്.

ബ്രാൻഡഡ് ഗൃഹോപകരണങ്ങൾ കോംബോ ഓഫറുകളിലും കുറഞ്ഞ പ്രതിമാസ തവണകളിലും സ്വന്തമാക്കാനുള്ള സൗകര്യമുണ്ട്.
75' എൽ.ജി. നാനോ എൽ.ഇ.ഡി ടി.വി, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ, ജർമ്മൻ സ്‌കോഡ കാർ തുടങ്ങിയ സമ്മാനങ്ങൾ ഇതിനകം ഉപഭോക്താക്കൾക്ക് നൽകിയെന്ന് കമ്പനി അറിയിച്ചു.

എസ്.ബി.ഐയുമായി സഹകരിച്ച് പിട്ടാപ്പിള്ളിൽ നിന്ന് പർച്ചേസ് ചെയ്യുന്ന എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 10,000രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.

സ്മാർട്ട്‌ഫോൺ പർച്ചേസിനൊപ്പം 13,000രൂപവരെ മൂല്യമുള്ള ഉറപ്പായ സമ്മാനങ്ങൾ നേടാം. പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾ സീറോ ഡൗൺ പേയ്‌മെന്റ് സംവിധാനത്തിലും വാങ്ങാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PITTAPPILLIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360