
മദീന: സൗദി അറേബ്യയിൽ റീട്ടെയിൽ സാന്നിദ്ധ്യം വിപുലമാക്കുന്നതിന് പുണ്യ നഗരമായ മദീനയിൽ ലുലു പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. മദീന ചേംബർ ഒഫ് കൊമേഴ്‌സ് സെക്രട്ടറി ജനറൽ അഹമ്മദ് ബക്കർ സൈദാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ മദീന ചേംബർ ബോർഡ് ചെയർമാൻ ഫഹദ് അല്യാൻ അൽമുഗീർ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മദീനയിലെ രണ്ടാമത്തേതും, മക്ക മദീനയിലെ അഞ്ചാമത്തേയും സ്റ്റോറാണ് മദീന അൽമുനവ്വറയിലേത്.
ഹജ്ജ് ഉംറ തീർത്ഥാടനത്തിനെത്തുന്നവർക്കും പ്രദേശവാസികൾക്കും സൗകര്യപ്രദമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതിനാണ് പുതിയ ഹൈപ്പർമാർക്കറ്റെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, എക്‌സിക്യുട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി , ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |