SignIn
Kerala Kaumudi Online
Sunday, 27 September 2026 1.57 AM IST

മിഥുൻ കെ. ചിറ്റിലപ്പിള്ളി വി-ഗാർഡ് ചെയർപേഴ്‌സൺ

midhun

കൊച്ചി: വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായി മിഥുൻ കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു. ഇന്ന് മുതൽ നിയമനം പ്രാബല്യത്തിലാകും. 2012 മുതൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് അദ്ദേഹം. നിലവിലെ ചെയർപേഴ്‌സണും സ്വതന്ത്ര ഡയറക്ടറുമായ രാധ ഉണ്ണിയുടെ കാലാവധി പൂർത്തിയായതോടെയാണ് ബോർഡ് ഒഫ് ഡയറക്ടേഴ്സ് മിഥുൻ കെ. ചിറ്റിലപ്പിള്ളിയെ ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടറായി തിരഞ്ഞെടുത്തത്. 2006ൽ എക്‌സിക്യുട്ടീവ് ഡയറക്ടറായി മിഥുൻ വി-ഗാർഡിലെത്തുമ്പോൾ ഏകദേശം 229 കോടി രൂപയായിരുന്ന വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 24 മടങ്ങ് വർദ്ധിച്ച് 5,966 കോടി രൂപയായി. രണ്ട് പതിറ്റാണ്ടിനിടെ രാജ്യവ്യാപകമായി സാന്നിദ്ധ്യമുള്ള മികച്ച കൺസ്യൂമർ ഡ്യൂറബിൾസ് കമ്പനിയായി വി-ഗാർഡിനെ വളർത്തുന്നതിൽ മിഥുൻ നിർണായക പങ്കുവഹിച്ചു.

അടുത്ത വളർച്ചാ ഘട്ടത്തിനായി സ്ഥാപനത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V-GAUARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360