
കൊച്ചി: കേരളത്തിന്റെ വൈവിദ്ധ്യമാർന്ന ടൂറിസം സാദ്ധ്യതകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് പുറത്തിറക്കിയ ‘കേരളം ടൂറിസം' ബ്രോഷറിന്റെ പ്രകാശനം സംസ്ഥാന ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് നിർവഹിച്ചു. കെ.ടി.എം 2026-ന്റെ ഭാഗമായി വില്ലിംഗ്‌ടൺ ഐലൻഡിൽ ഒരുക്കിയ ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസിന്റെ പ്രത്യേക സ്റ്റാളിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ വൈസ് ചെയർമാൻ അമൽജിത് മേനോൻ ബ്രോഷർ മന്ത്രിക്ക് കൈമാറി. കേരളത്തിന്റെ പ്രകൃതിസൗന്ദര്യം, സാംസ്കാരിക പൈതൃകം, ആയുർവേദം, കലാരൂപങ്ങൾ, രുചിവൈവിദ്ധ്യം, തനത് ജീവിതശൈലി തുടങ്ങിയവ പരിചയപ്പെടുത്തുന്നതാണ് ‘കേരളം’ ബ്രോഷർ. ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ എം. അഞ്ജന, ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് ജിസിസി, ഇന്ത്യ ഡയറക്ടർ അഡ്വ. അജിത് മാരാത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |