SignIn
Kerala Kaumudi Online
Monday, 28 September 2026 1.39 AM IST

വി-ഗാർഡ് ബിഗ് ഐഡിയ വിജയികൾ

x

ഐ.ഐ.എം തിരുച്ചിറപ്പള്ളിയും ഐ.ഐ.ടി വാരണാസിയും ഒന്നാമത്

കൊച്ചി: വി - ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് യുവപ്രതിഭകൾക്കായി സംഘടിപ്പിച്ച ബിഗ് ഐഡിയ മത്സരത്തിന്റെ 16-ാം പതിപ്പിൽ ഐ.ഐ.എം തിരുച്ചിറപ്പള്ളിയും ഐ.ഐ.ടി. (ബി.എച്ച്.യു) വാരണാസിയും ജേതാക്കളായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ വി-ഗാർഡ് ഇൻഡസ്ട്രീസ് ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ മിഥുൻ കെ.ചിറ്റിലപ്പിള്ളി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് 3500ലധികം എൻട്രികളാണ് മത്സരത്തിന് ലഭിച്ചത്. ബിസിനസ് പ്ലാൻ മത്സരത്തിൽ ഐ.ഐ.എം തിരുച്ചിറപ്പള്ളി ഒന്നാം സ്ഥാനം നേടി. 'വി-ഗാർഡ്: ചോയ്‌സസ് ദാറ്റ് ക്രിയേറ്റ് വാല്യൂ' എന്നതായിരുന്നു വിഷയം. ടെക് ഡിസൈൻ വിഭാഗത്തിൽ ഐ.ഐ.ടി. (ബി.എച്ച്.യു) വാരണാസിക്കാണ് ഒന്നാം സ്ഥാനം. രാജഗിരി സ്‌കൂൾ ഒഫ് എൻജിനീയറിംഗിനാണ് രണ്ടാം സ്ഥാനം. സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, കിച്ചൻ അപ്ലയൻസസ് എന്നിവയിലെ പ്രായോഗിക വെല്ലുവിളികൾ പരിഹരിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുമുള്ള 'ഓപ്പൺ ഇന്നൊവേഷൻ' ആശയങ്ങളാണ് ഈ വിഭാഗത്തിൽ പരിഗണിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V-GAUARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360