SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.34 AM IST

യു. പി. ഐ നിരക്ക് വർദ്ധന വിനയാകുമെന്ന് സ്വർണ വ്യാപാരികൾ

kgsma

ഒക്ടോബർ 15ന് കെ.ജി.എസ്.എം.എ. ധർണ.

കൊച്ചി: യു.പി.ഐ ഇടപാടുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരക്കുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെ.ജി.എസ്.എം.എ) നേതൃത്വത്തിൽ ഒക്ടോബർ 15 വ്യാഴാഴ്ച കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും അറിയിച്ചു. സ്വർണവില കുതിച്ചുയരുന്നതിനൊപ്പം വ്യാപാരച്ചെലവുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ യു.പി.ഐ നിരക്കുകൾ സ്വർണ വ്യാപാര മേഖലയ്ക്ക് ഇരട്ട പ്രഹരമാണെന്ന് അവർ പറഞ്ഞു. ഉയർന്ന മൂലധന നിക്ഷേപം, വിലയിലെ ചാഞ്ചാട്ടം, വിപണിയിലെ മാന്ദ്യം എന്നിവയ്ക്കൊപ്പം യു.പി.ഐ നിരക്കുകൾ കൂടി ചുമത്തുന്നത് ചെറുകിട-ഇടത്തരം ജുവലറികളുടെ നിലനിൽപ്പിനെ ബാധിക്കും. ഉയർന്ന മൂല്യമുള്ള സ്വർണാഭരണ ഇടപാടുകളിൽ ചെറിയ നിരക്കുകൾ പോലും വലിയ സാമ്പത്തിക ബാധ്യതയാണ്. ഡിജിറ്റൽ ഇന്ത്യയും പണരഹിത ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ, ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികൾക്ക് അധിക സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന സമീപനം തിരുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KGSMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360