SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.34 AM IST

ക​രുത്തോടെ​ റബർ വില മുന്നോട്ട്

tapping

കരുത്താേടെ റബറും കുരുമുളകും

കോട്ടയം: സ്ഥിരതയോടെ നീങ്ങിയ റബർ വിപണി മുന്നേറ്റപാതയിൽ. ആർ.എസ്.എസ്.ഫോർ റബർ ബോർഡ് വില 279 രൂപയിലേക്ക് ഉയർന്നു. ആർ.എസ്.എസ് ഫോർ ക്വാലാലംബൂർ വില 270 രൂപ.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് വില ഉയർന്നതിനാൽ കൃത്രിമ റബറിന്റെ ഉത്പാദന ചെലവ് കൂടി. തായ്ലൻഡ് മലേഷ്യ തുടങ്ങിയ റബർ ഉത്പാദക രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉത്പാദനം കുറച്ചതും വില ഉയർത്തി.

#അന്താരാഷ്ട്ര വില

ചൈന- 239 രൂപ

ടോക്കിയോ -238രൂപ

കുരുമുളകിന് വിലക്കുതിപ്പ്

ഉത്പാദനം ഇടിഞ്ഞതോടെ കുരുമുളക് വില 690-715 രൂപ വരെ ഉയർന്നു. എൽനിനോ സാഹചര്യം ഉത്പാദനം കുറച്ചതാണ് അനുകൂലമായത്. നവരാത്രി, ദീപാവലി ആഘോഷത്തിൽ ഡിമാൻഡ് കൂടുന്നതിനാൽ വില ഇനിയും ഉയർന്നേക്കും.

#അന്താരാഷ്ട്ര വില ടണ്ണിന്

ഇന്ത്യ--7600 ഡോളർ

ശ്രീലങ്ക- 6700 ഡോളർ

ഇന്തോനേഷ്യ- 6400 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360