
എംപ്ളോയീ റിലേഷൻസിലെ മികവിന് അംഗീകാരം
കൊച്ചി: ആർ.പി.ജി ഗ്രൂപ്പിന്റെ ഭാഗമായ ഹാരിസൺസ് മലയാളം ലിമിറ്റഡ് എസ്.ബി.യു -- ബിക്ക് എംപ്ളോയീ റിലേഷൻസിലെ മികവിന് ദേശീയ പുരസ്‌കാരം. എംപ്ലോയേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ഇ.എഫ്.ഐ), കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) എന്നിവ ചേർന്ന് നൽകുന്ന പുരസ്‌കാരം ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും തേയില, റബർ എസ്റ്റേറ്റുകളിലുടനീളം തൊഴിലാളി -വ്യവസായ ബന്ധങ്ങളിൽ ഹാരിസൺസ് മലയാളം പുലർത്തുന്ന സമീപനത്തിനുള്ള അംഗീകാരമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |