
കൊച്ചി : ജിയോയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി ജിയോ ഷീൽഡ് അവതരിപ്പിച്ചു. വീടിന് പുറത്തും ഓൺലൈനിലും കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന ഫാമിലി സേഫ്റ്റി സൊല്യൂഷനാണിത്. കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെയും സുരക്ഷ നിരീക്ഷിക്കുന്നതിനൊപ്പം ഡിജിറ്റൽ ക്ഷേമവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ലൊക്കേഷൻ ട്രാക്കിംഗ്, സുരക്ഷ അലർട്ടുകൾ, എസ്.ഒ.എസ് അലർട്ടുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. കുട്ടികളുടെ സ്ക്രീൻ ടൈം, ആപ്പുകൾ, കോൺടാക്ടുകൾ എന്നിവ നിയന്ത്രിക്കാനും മാതാപിതാക്കൾക്ക് കഴിയും. ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷന് 1,000 രൂപയാണ് നിരക്ക്. പത്താം വാർഷിക ഓഫറിൽ ആയിരം രൂപയുടെ ജിയോ റീചാർജ് വൗച്ചറും ലഭിക്കും. 12 മാസത്തെ കാൻവാ പ്രോ സബ്സ്ക്രിപ്ഷനും 28 ദിവസത്തെ അൺലിമിറ്റഡ് 5ജി സേവനവും ഓഫറിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |