
കൊച്ചി: അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസ് ടൈപ്പോ ഡേ-2026 ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ തുടക്കമായി. ജെയിൻ യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ഡിസൈൻ മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും ഐ.ഐ.ടി ബോംബെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായി നടത്തുന്ന കോൺഫറൻസ് ഇന്ത്യൻ ടൈപ്പോഗ്രഫി സൊസൈറ്റിയുടെ സ്ഥാപകനും ഐ.ഐ.ടി ബോംബെയിലെ പ്രൊഫസറുമായ ജി. വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
22 ഔദ്യോഗിക ഭാഷകളും 13 ലിപികളുമുള്ള ലോകത്തിലെ ഒരേയൊരു രാജ്യമായ ഇന്ത്യയിൽ സ്വന്തമായി ഫോണ്ടില്ലാത്ത നിരവധി ലിപികളുണ്ട്. ജാർഖണ്ഡിലെ കുറുഖ്, തുളു തുടങ്ങിയ ലിപികൾക്ക് മികച്ച നിലവാരമുള്ള ഫോണ്ടുകൾ അത്യാവശ്യമാണ്. അതിനാൽ യുവതലമുറ ഈ മേഖലയിലേക്ക് കൂടുതൽ കടന്നുവരുകയും ടൈപ്പോഗ്രാഫിയെ ഗൗരവമുള്ള പ്രൊഫഷനായി തിരഞ്ഞെടുക്കുകയും വേണമെന്ന് പ്രൊഫ. ജി. വി. ശ്രീകുമാർ പറഞ്ഞു. സമ്മേളനം ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |