SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.36 AM IST

സ്വച്ഛത ഹി സേവ: ശുചീകരണ യജ്ഞവുമായി ജിയോ ജീവനക്കാർ

jio

കൊച്ചി: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായ 'സ്വച്ഛത ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലുടനീളം വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് റിലയൻസ് ജിയോ ജീവനക്കാർ.
റിലയൻസ് ഇൻഡസ്ട്രീസ് സാമൂഹിക സേവന വിഭാഗമായ റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സന്നദ്ധ സേവനം സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജിയോ ജീവനക്കാർ ആവേശത്തോടെ പങ്കെടുത്ത് പൊതുസ്ഥലങ്ങൾ ശുചീകരിച്ചു. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 40ലധികം കേന്ദ്രങ്ങളിൽ 714ലധികം ജീവനക്കാർ സജീവമായി രംഗത്തിറങ്ങി.
ബീച്ചുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, സ്‌കൂളുകൾ, പൊതുനിരത്തുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണ യജ്ഞം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360