
കൊച്ചി: വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം നടപ്പുസാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 71 ശതമാനം ഉയർന്ന് 111.67 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 65.29 കോടി രൂപയായിരുന്നു. സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 38.2 ശതമാനം വർദ്ധിച്ച് 1,852.89 കോടി രൂപയിലെത്തി.
സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ കമ്പനിയുടെ ഏകീകൃത പ്രവർത്തന വരുമാനം 30.5 ശതമാനം ഉയർന്ന് 3,663.54 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ വരുമാനം 2,807 കോടി രൂപയായിരുന്നു. അറ്റാദായം 139.14 കോടി രൂപയിൽനിന്ന് 73.9 ശതമാനം ഉയർന്ന് 241.92 കോടി രൂപയിലെത്തി.
എല്ലാ ഉത്പന്ന വിഭാഗങ്ങളിലും മികച്ച വളർച്ച കൈവരിക്കാനായതാണ് രണ്ടാം പാദത്തിലെ നേട്ടത്തിന് കാരണമെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം വെല്ലുവിളിയായിരുന്നെങ്കിലും കൃത്യമായ നടപടികളിലൂടെ അതിനെ നേരിടാനായെന്നും വരും പാദങ്ങളിലും വളർച്ച നിലനിർത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |