
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ മേഖലയുടെ ആധുനികവത്കരണത്തിനും സാങ്കേതിക മുന്നേറ്റത്തിനും ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന 'കേരള മെഷിനറി എക്‌സ്‌പോ 2027' ജനുവരി 4 മുതൽ 7 വരെ എറണാകുളം കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കും. എക്‌സ്‌പോയുടെ ലോഗോ പ്രകാശനം വ്യവസായ, ഐ.ടി., എ.ഐ. വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഇൻവെസ്റ്റ് ഇൻ ഇന്നൊവേഷൻസ് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എക്‌സ്‌പോയിൽ രാജ്യത്തെ പ്രമുഖ മെഷിനറി നിർമ്മാതാക്കളും അംഗീകൃത ഡീലർമാരും പങ്കെടുക്കും.
ചെറുകിടഇടത്തരം വ്യവസായ സംരംഭകർക്ക് ആധുനിക യന്ത്രങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും അനുയോജ്യമായ സാങ്കേതികവിദ്യകൾ തിരഞ്ഞെടുക്കുന്നതിനും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനും എക്‌സ്‌പോ അവസരമൊരുക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |