
മുംബയ്: രാജ്യത്തെ ഡിജിറ്റൽ കണക്ടിവിറ്റി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ പായ്ക്ക് അവതരിപ്പിച്ച് റിലയൻസ് ജിയോ. 24 മണിക്കൂർ കാലയളവിൽ അതിവേഗ 5ജി ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാവുന്ന പ്രത്യേക പായ്ക്കാണിത്. കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ പുതിയ റീചാർജ് പായ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്.
4കെ വീഡിയോ സ്ട്രീമിംഗ്, ഓൺലൈൻ ഗെയിമിംഗ്, വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യൽ, ക്ലൗഡ് അധിഷ്ഠിത ജോലികൾ തുടങ്ങിയവ തടസമില്ലാതെ ചെയ്യാൻ പുതിയ പായ്ക്ക് സഹായിക്കും. രാജ്യത്തുടനീളം ജിയോയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി 15 രൂപയുടെ പായ്ക്ക് ഇപ്പോൾ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |