SignIn
Kerala Kaumudi Online
Wednesday, 04 November 2026 4.01 AM IST

വികസിത് ഭാരതിന് സുസ്ഥിര സാമ്പത്തിക വളർച്ച നേടണം: നബാർഡ് ചെയർമാൻ

nabar

കൊച്ചി: 2047ൽ 'വികസിത് ഭാരത്' ലക്ഷ്യം കൈവരിക്കാൻ അടുത്ത 25 വർഷത്തേക്ക് പ്രതിവർഷം ഒമ്പത് മുതൽ 10 ശതമാനം വരെ സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കേണ്ടതുണ്ടെന്ന് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ പറഞ്ഞു.

കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) സംഘടിപ്പിച്ച 'കേരള ഫിനാൻഷ്യൽ സർവീസസ് സമ്മിറ്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.ഐ.ഐ സതേൺ റീജിയൻ മുൻ ചെയർമാനും ഗ്രൂപ്പ് മീരാൻ ചെയർമാനുമായ നവാസ് മീരാൻ മുഖ്യപ്രഭാഷണം നടത്തി. സി.ഐ.ഐ ബാങ്കിംഗ്, എൻ.ബി.എഫ്.സി പാനൽ കൺവീനർ ശാലിനി വാരിയർ, സി.ഐ.ഐ കേരള വൈസ് ചെയർമാൻ സന്തോഷ് കുമാർ, ഫെഡറൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയൻ, സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ മഹേഷ് മുരളിധർ പൈ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എം.ഡി ജോൺസ് ജോർജ്, ധനലക്ഷ്മി ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ അജിത് കുമാർ, ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഡോ. പോൾ തോമസ്, സുസന്ന മുത്തൂറ്റ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NABARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360