
കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഓഫറുകൾ പ്രഖ്യാപിച്ചു. സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിൽ 30 ശതമാനം വരെ കിഴിവും വജ്രാഭരണങ്ങളുടെ മൂല്യത്തിൽ 30 ശതമാനം വരെ ഇളവും ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ആഭരണ മൂല്യത്തിന്റെ 10 ശതമാനം മുൻകൂട്ടി അടച്ച് സ്വർണം ബുക്ക് ചെയ്യുന്നതിനുള്ള പ്രീ ബുക്കിംഗ് സൗകര്യവുമുണ്ട്. സ്വർണവില ഉയരുകയാണെങ്കിൽ ബുക്കിംഗ് സമയത്തെ നിരക്കിലും, കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിലും സ്വർണാഭരണങ്ങൾ സ്വന്തമാക്കാനാകും. ഓഫറുകൾ നവംബർ 15 വരെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. ദീപാവലി ആഘോഷങ്ങളെ കൂടുതൽ അർത്ഥമുള്ളതാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഓഫറുകൾ അവതരിപ്പിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |