SignIn
Kerala Kaumudi Online
Sunday, 20 September 2026 11.28 PM IST

സ്വർണവിലയിൽ വൻ വർദ്ധന

gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കഴിഞ്ഞ രണ്ടുദിവസങ്ങളായി കുറിച്ചത് വൻ വർദ്ധന. ബുധനാഴ്‌ച 35,320 രൂപയായിരുന്ന പവൻവില ഇന്നലെയുള്ളത് 35,840 രൂപയിൽ. ഗ്രാം വില 4,415 രൂപയിൽ നിന്ന് 4,480 രൂപയിലുമെത്തി. വ്യാഴാഴ്‌ച 440 രൂപയും ഇന്നലെ 80 രൂപയുമാണ് പവന് കൂടിയത്. ഗ്രാമിന് രണ്ടുദിവസങ്ങളിലായി 65 രൂപ കൂടി.

മറ്റ് കറൻസികൾക്കെതിരെ ഡോളർ ദുർബലമായതാണ് സ്വർണവില കൂടാൻ മുഖ്യകാരണം. രാജ്യാന്തര വിപണിയിൽ ഔൺസിന് വില 1,766.16 ഡോളറിൽ നിന്ന് 1,799.04 ഡോളർ വരെ മുന്നേറിയത് ഇന്ത്യൻ വിലയിൽ പ്രതിഫലിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD, GOLD PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360