SignIn
Kerala Kaumudi Online
Monday, 02 November 2026 11.01 AM IST

പുതുമോടിയിൽ ഹയാത്ത് റീജൻസി ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

lulu

തൃശൂർ: സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ ഐക്കണിക് ഇവന്റ് ഡെസ്റ്റിനേഷനായി ഹയാത്ത് റീജൻസി തൃശൂരിന്റെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ. അതിഥികളെ വരവേൽക്കാൻ പുതുമോടിയിൽ കൺവെൻഷൻ സെന്റർ ഒരുങ്ങി.

സംസ്ഥാനത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററുകളിലൊന്നായ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന് 96,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. രാജ്യത്തെ മൂന്നാംനിര (ടിയർ-3) നഗരങ്ങളിലെ ഏറ്റവും വലുതാണിത്. ഒരേസമയം 5,000ലേറെപ്പേരെ ഉൾക്കൊള്ളാനാകും. കോൺഫറൻസുകൾ, വിവാഹങ്ങൾ, മറ്റ് ഇവന്റുകൾ എന്നിവയ്ക്കായി ഒന്നിലധികം ഫ്ളെക്‌സിബിൾ ഇവന്റ് സൗകര്യമുണ്ട്.

ഒമ്പത് അത്യാധുനിക മീറ്റിംഗ്, കൺവെൻഷൻ ഇടങ്ങളുമുണ്ട്. 20,929 ചതുരശ്ര അടി വിസ്തീർണമുള്ള വിശാലമായ ബാൾറൂം 'പേൾ", 11,750 ചതുരശ്ര അടിയുള്ള രാജകീയ ബാൾറൂം 'റീജൻസി, 10,639 ചതുരശ്ര അടിയുള്ള വിശാല ബാൾറൂം 'ഓപൽ", 9,275 ചതുരശ്ര അടിയുള്ള തൂണുകളില്ലാത്ത ബാൾറൂം 'റീഗൽ", 7,769 ചതുരശ്ര അടിയുള്ള ഹാൾ 'സഫയർ", 7,098 ചതുരശ്ര അടിയുള്ള ബാൾറൂം 'ആംബർ", 2,378 ചതുരശ്ര അടിയുള്ള ഹാൾ 'നാട്ടിക"എന്നിവയാണ് പ്രധാനം.

പ്രാർത്ഥനയ്ക്കായി രണ്ട് സ്ഥലങ്ങളും വി.ഐ.പി ലോഞ്ചുകളുമുണ്ട്. പ്രത്യേക ഹെലിപാഡുണ്ട്. പാർക്കിംഗിനും ബാഡ്മിന്റൺ കോർട്ട്, കിഡ്‌സ് ഏരിയ ഉൾപ്പെടെയുള്ള പ്ലേ കോർണറുകൾക്കായി 1,50,000 ചതുരശ്രഅടിയുള്ള ഔട്ട്‌ഡോർ സ്‌പേസുമുണ്ട്.

നേരിട്ടുള്ളതും വിർച്വലും ഹൈബ്രിഡുമായ ഇവന്റുകൾക്ക് ആതിഥ്യം വഹിക്കുന്നതിന് പ്രൈം ഓഡിയോ - വിഷ്വൽ ഇൻസ്റ്റാളേഷനുകളും ഉയർന്ന വേഗമുള്ള ഇന്റർനെറ്റ് ആക്‌സസും ഉറപ്പുവരുത്തുന്ന അത്യാധുനിക സൗകര്യങ്ങളോടെ വേദികൾ സജ്ജീകരിച്ചതായി ഹയാത്ത് റീജൻസി ജനറൽ മാനേജർ അനീഷ് കുട്ടൻ പറഞ്ഞു.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിറ്റ്‌നസ് സെന്റർ, ഔട്ട്‌ഡോർ സ്വിമ്മിംഗ് പൂൾ, സ്പാ, ഐലൻഡ് ഗാർഡനുകൾ, വാട്ടർ സൈഡ് ഓർച്ചാഡ്, യോഗ ലോൺ, സ്‌പൈസ് ഗാർഡൻ, ബട്ടർഫ്ളൈ ഗാർഡൻ എന്നിവ വിനോദസൗകര്യങ്ങളിൽ ഉൾപ്പെടുന്നു. എണ്ണൂറിലധികം കാറുകൾ പാർക്ക് ചെയ്യാം. വിനോദത്തിനും ബിസിനസിനും ഒരുപോലെ ഇണങ്ങുന്നുവെന്നതാണ് ബുക്കിംഗിലെ കുതിപ്പ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, LULU, LULU GROUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360