SignIn
Kerala Kaumudi Online
Monday, 02 November 2026 1.12 AM IST

അശരണർക്ക് തണലേകാൻ അനന്ത് ആശ്രയം

rel

നിത അംബാനിയുടെ സ്വപ്നപദ്ധതി

കൊച്ചി: അനാഥക്കുട്ടികൾക്കും വയോജനങ്ങൾക്കും ബൗദ്ധിക വികാസ വൈകല്യമുള്ളവർക്കും ജീവിതകാലം മുഴുവൻ താമസവും പരിചരണവും ഉറപ്പാക്കാൻ റിലയൻസ് ഫൗണ്ടേഷൻ. മുംബയ്‌ക്കടുത്ത് കർജത്തിൽ 100 ഏക്കറിൽ ഒരുങ്ങുന്ന 'നിത മുകേഷ് അംബാനി അനന്ത് ആശ്രയ് ' പദ്ധതിക്ക് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി തുടക്കമിട്ടു. ഇന്നലെ നടന്ന ഭൂമിപൂജയോടെയാണ് പദ്ധതിയുടെ നിർമാണ നടപടികൾ ആരംഭിച്ചത്.

5,000-ത്തിലധികം പേർക്ക് ജീവിതകാലം മുഴുവൻ വീടൊരുക്കുകയാണ് ലക്ഷ്യം. താമസക്കാർക്ക് പുറമെ പരിചാരകർ, ആരോഗ്യപ്രവർത്തകർ, മറ്റ് ജീവനക്കാർ, അവരുടെ കുടുംബങ്ങൾ എന്നിവരടക്കം ഏകദേശം 15,000 പേർക്ക് സമുച്ചയം തണലേകും. ആവശ്യമായ അനുമതികൾ ലഭിക്കുന്നതനുസരിച്ച് വിവിധ ഘട്ടങ്ങളിലായാണ് ലാഭേച്ഛയില്ലാതെ പദ്ധതി നടപ്പാക്കുക.

ലോകോത്തര ആരോഗ്യപരിചരണം, പ്രത്യേക സംവിധാനങ്ങൾ, പഠിക്കാനും തൊഴിൽ ചെയ്യാനുമുള്ള അവസരങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമഗ്ര താമസകേന്ദ്രമാണ് അനന്ത് ആശ്രയ്. കുടുംബാന്തരീക്ഷത്തിൽ ജീവിക്കാനും പ്രകൃതിയോട് ചേർന്ന് കഴിയാനും ആഘോഷങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും പങ്കാളികളാകാനും താമസക്കാർക്ക് അവസരമൊരുക്കും.

മാതാപിതാക്കൾക്കുശേഷം തങ്ങളുടെ മക്കളെ ആര് സംരക്ഷിക്കുമെന്ന ആശങ്കയുള്ള കുടുംബങ്ങൾക്ക് സമാധാനം നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് നിത അംബാനി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RELIANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360