SignIn
Kerala Kaumudi Online
Monday, 02 November 2026 1.12 AM IST

സ്കോച്ച് തീരുവയിൽ തർക്കം മുറുകുന്നു

scotch

ആഭ്യന്തര നിർമ്മാണത്തെ ബാധിക്കുമെന്ന് ആശങ്ക

കൊച്ചി: സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവ സംബന്ധിച്ച തർക്കത്തിൽ വിദേശ മദ്യക്കമ്പനികൾക്കൊപ്പം ഇന്ത്യൻ നിർമാതാക്കളും രംഗത്തെത്തിയതോടെ ചർച്ചകൾക്ക് മുൻകൈയെടുത്ത് കേന്ദ്ര സർക്കാർ. തിങ്കളാഴ്ച കമ്പനികളുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തും. ഇന്ത്യ–ബ്രിട്ടൻ വ്യാപാരക്കരാറിന്റെ ഭാഗമായി സ്കോച്ച് ഇറക്കുമതി തീരുവ 150 ശതമാനത്തിൽനിന്ന് 75 ശതമാനമായി കുറച്ചെങ്കിലും, ബൾക്ക് രൂപത്തിൽ എത്തിക്കുന്ന സ്കോച്ചിന് ഇളവ് അനുവദിക്കാനാവില്ലെന്ന നിലപാടാണ് ഇന്ത്യൻ അധികൃതർ സ്വീകരിക്കുന്നത്.

ഡിയാജിയോ, പെർനോ റിക്കാർഡ് തുടങ്ങിയ ആഗോള കമ്പനികൾക്കു പിന്നാലെ ഇന്ത്യൻ മദ്യനിർമാതാക്കളുടെ സംഘടനയായ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസും (സി.ഐ.എ.ബി.സി) എതിർപ്പുമായി രംഗത്തെത്തി. ബൾക്ക് സ്കോച്ച് ഉപയോഗിച്ച് ഇന്ത്യയിൽ മദ്യം നിർമ്മിക്കുന്ന കമ്പനികൾക്ക് തീരുവ ഇളവ് നിഷേധിക്കുന്നത് ആഭ്യന്തര ഉത്പാദനത്തെ ബാധിക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. പൂർത്തിയായ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ആനുകൂല്യം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാമെന്നും സംഘടന ചൂണ്ടിക്കാട്ടി.

ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന സ്കോച്ച് വിസ്കിയുടെ ഏകദേശം 80 ശതമാനവും ബൾക്ക് രൂപത്തിലാണ്. ഇന്ത്യൻ ബ്രാൻഡുകളുടെ നിർമ്മാണത്തിന് ഈ ഇറക്കുമതി നിർണായകമാണ്. റാഡിക്കോ ഖൈതാൻ, അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾ സി.ഐ.എ.ബി.സി അംഗങ്ങളാണ്.

ഇന്ത്യ–ബ്രിട്ടൻ വ്യാപാരക്കരാർ നടപ്പായശേഷം ഉയരുന്ന പ്രധാന തർക്കങ്ങളിലൊന്നാണിത്. തിങ്കളാഴ്ച വാണിജ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വിദേശ-ആഭ്യന്തര മദ്യക്കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCOTCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360