SignIn
Kerala Kaumudi Online
Thursday, 18 June 2026 9.50 PM IST

വൻ വികസന പദ്ധതികളുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

indian-oil-corporation-to

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഇന്ധനവിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) വൻ വികസന പദ്ധതികൾ നടപ്പാക്കുന്നു. ഹരിയാനയിലെ ഫരീദാബാദിൽ 3,200 കോടി രൂപ നിക്ഷേപവുമായി ഗവേഷണ കേന്ദ്രം സ്ഥാപിക്കും. 2023ഓടെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഐ.ഒ.സി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്‌ടർ ഡോ.എസ്.എസ്.വി. രാമകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയ്ക്ക് പുറമേ പെട്രോകെമിക്കൽ പദ്ധതികൾക്കും പ്രാമുഖ്യം നൽകും. എഥനോൾ ഉപയോഗിച്ച് ജൈവ ഇന്ധനം നിർമ്മിക്കാനുള്ള പ്ളാന്റും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.ഒ.സി എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ പി. ജയദേവൻ, കെ. ശൈലേന്ദ്ര എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

ഹൈഡ്രജൻ ബസ്: വേണം

കേരളത്തിന്റെ അനുമതി

കൊച്ചി വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്താനുദ്ദേശിക്കുന്ന ഹൈഡ്രജൻ ബസ് സർവീസിനോട് അനുബന്ധിച്ച് ഹൈഡ്രജൻ ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിനോട് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഡോ.എസ്.എസ്.വി. രാമകുമാർ പറഞ്ഞു. സ്ഥലം ലഭിച്ചാൽ അതിവേഗം സർവീസ് യാഥാർത്ഥ്യമാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, IOC, HYDROGEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360