SignIn
Kerala Kaumudi Online
Friday, 18 September 2026 7.24 PM IST

മൈജിയുടെ കൊട്ടാരക്കര ഷോറൂം ഉദ്ഘാടനം 13ന്

myg

കോഴിക്കോട്: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ പുതിയ ഷോറൂം 13ന് കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻനിര ബ്രാൻഡ് ഗാഡ്ജറ്റുകൾക്ക് ആകർഷക ഓഫറുകളും വിപുലമായ കളക്ഷനും മികച്ച വിലക്കുറവും സംയോജിപ്പിച്ചാണ് കൊട്ടാരക്കര വീനസ് ജംഗ്‌ഷനിൽ ഷോറൂം പ്രവർത്തനം തുടങ്ങുന്നത്.

സ്മാർട്ട്ഫോൺ, ടി.വി., ലാപ്ടോപ്പ്, ഡെസ്‌ക്ടോപ്പ്, എ.സി., ആക്സസറീസ് തുടങ്ങി ഗാഡ്ജറ്റുകളും ഇലക്ട്രിക് ഉപകരണങ്ങളും 'വേറൊരു റേഞ്ച് ഓഫറുകളോടെ" ഷോറൂമിൽ ലഭിക്കും. ഉദ്ഘാടന ദിനത്തിൽ 5 മുതൽ 100 ശതമാനം വരെ വിലക്കിഴിവിൽ ഗാഡ്‌ജറ്റുകൾ സ്വന്തമാക്കാം. കമ്പനി ഓഫറുകൾക്ക് പുറമേ മൈജിയുടെ ഓഫറുകളും നേടാം.

ഗാഡ്ജറ്റുകൾക്ക് മികച്ച സർവീസ് ഉറപ്പാക്കുന്ന മൈജി കെയറും ഷോറൂമിലുണ്ട്. എക്‌സ്‌ചേഞ്ച് ഓഫർ, എക്‌സ്‌റ്റൻഡഡ് വാറന്റി ഓഫർ, പ്രൊട്ടക്‌ഷൻ ഓഫർ തുടങ്ങിയവയുമുണ്ട്. 100 ശതമാനം വായ്‌പ ഉൾപ്പെടെ മികച്ച ഫിനാൻസ് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. www.myg.inലൂടെയും നൂതന ഷോപ്പിംഗ് അനുഭവത്തോടെ ഉത്‌പന്നങ്ങൾ വാങ്ങാം. എക്‌സ്‌പ്രസ് ഡെലിവറിയും മികവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MYG, MYG SHOWROOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360