ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യക്കായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച താരമാണ് സഞ്ജുവെന്നും മുൻപ് ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിനെ ഒഴിവാക്കി വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തിയത് തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നുവെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20യിലെ വിജയത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാൾക്ക് ഒരു കഴിവുമില്ലാതെ ലോകകപ്പിൽ മാൻ ഓഫ് ദി ടൂർണമെന്റാകാൻ സാധിക്കില്ല. അതിനാൽ സഞ്ജുവിന്റെ കഴിവ് അവൻ തെളിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20യിൽ വൈഭവിന് പകരം സഞ്ജുവിനെ നിലനിർത്തിയതിനെക്കുറിച്ചും ഗംഭീർ പ്രതികരിച്ചു. ട്വന്റി 20 ലോകകപ്പ് നേടാൻ സഹായിച്ച ടീം കോമ്പിനേഷനിലേയ്ക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വൈഭവിന്റെ കഴിവിനെക്കുറിച്ച് സംശയമില്ലെന്നും എന്നാൽ സഞ്ജുവിന് തന്നെയായിരിക്കും എപ്പോഴും മുൻഗണനയെന്നും ഗംഭീർ പറഞ്ഞു. വൈഭവ് ഇനിയും അവസരത്തിനായി കാത്തിരിക്കേണ്ടതുണ്ടെന്നും വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവച്ച ഒരാൾ ടീമിലേക്ക് പുതുതായി എത്തിയ ഒരാളെക്കാൾ എപ്പോഴും മുന്നിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
India coach Gautam Gambhir praised Sanju Samson, saying he has proven what he can contribute to the Indian team. Gambhir also said dropping Samson and selecting Vaibhav Suryavanshi for the England series was one of the toughest decisions of his coaching career. He made the remarks after India’s third T20I win against Afghanistan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |