SignIn
Kerala Kaumudi Online
Friday, 18 September 2026 1.08 AM IST

അഫ്ഗാനെ തകർത്ത് ഇന്ത്യ; മൂന്നാം ട്വന്റി-20യിൽ 127 റൺസിന്റെ വിജയം, പരമ്പര 3-0ത്തിന് തൂത്തുവാരി

READ ENGLISH VERSION
team-india

ടീം ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി-20യിൽ മിന്നും ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ. 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനെ ഇന്ത്യൻ ബൗളർമാർ 94 റൺസിൽ ഓൾഔട്ടാക്കി. മികച്ച തുടക്കത്തിന് ശേഷം തകർന്നടിഞ്ഞ അഫ്ഗാൻ നിരയെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയായിരുന്നു 127 റൺസിന് സന്ദർശകരെ പരാജയപ്പെടുത്തിയത്.

അക്ഷർ പട്ടേൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി തുടക്കത്തിൽ തന്നെ അഫ്ഗാൻ ബാറ്റർമാരെ പ്രഹരമേൽപ്പിച്ചു. പിന്നാലെ ജസ്പ്രീത് ബുംറ, യാഷ് താക്കൂർ, രവി ബിഷ്‌ണോയ് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, നിതീഷ് കുമർ റെഡ്ഡി ഒരൊറ്റ ഓവറിൽ മൂന്ന് വിക്കറ്റുകൾ കൂടി പിഴുതെടുത്ത് അഫ്ഗാന്റെ ബാറ്റിംഗ് നിരയെ പൂർണമായും തകർത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസിന്റെ കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. വെറും 30 പന്തുകളിൽ നിന്ന് സെഞ്ച്വറി തികച്ച ഓപ്പണർ അഭിഷേക് ശർമ്മയുടെ അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ട്വന്റി-20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. ആകെ 108 റൺസ് നേടിയാണ് താരം പുറത്തായത്.

മലയാളി താരം സഞ്ജു സാംസണും മികച്ച ഫോം തുടർന്നു. തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയ സഞ്ജുവും അഭിഷേകും ചേർന്ന് ഒന്നാം വിക്കറ്റിൽ 142 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പവർപ്ലേയ്ക്കുള്ളിൽ തന്നെ 100 റൺസ് കടന്ന ഇന്ത്യ ട്വന്റി-20 ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന പവർപ്ലേ സ്‌കോറെന്ന റെക്കോർഡും സ്വന്തമാക്കി.

തുടക്കത്തിൽ മികച്ച കുതിപ്പ് നടത്തിയെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതോടെ അവസാന അഞ്ച് ഓവറുകളിൽ 37 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. എങ്കിലും ബൗളർമാരുടെ കൂട്ടായ പ്രകടനത്തിന്റെ മികവിൽ അഫ്ഗാനിസ്ഥാനെതിരെ അനായാസ വിജയം സ്വന്തമാക്കിയ ഇന്ത്യ, പരമ്പര 3-0ത്തിന് തൂത്തുവാരുകായിരുന്നു.

English Summary

India posted a massive 221/7, powered by opener Abhishek Sharma's record-breaking 30-ball century (108 runs overall) and Malayali star Sanju Samson’s brilliant half-century. The duo put on a 142-run opening partnership, driving India to a record 100 runs within the powerplay.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, INDVSAFG, LATESTNEWS, SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360