SignIn
Kerala Kaumudi Online
Friday, 18 September 2026 2.12 AM IST

യൂണിയൻ സുദർശൻ അവതരിപ്പിച്ച് യൂണിയൻ ബാങ്ക്

ub

14 പുതിയ പദ്ധതികൾക്ക് തുടക്കം

കൊച്ചി: തത്സമയ ബാങ്കിംഗ് നിരീക്ഷണം, റിസ്‌ക് മേൽനോട്ടം, പ്രവർത്തന മികവ് എന്നിവ ലക്ഷ്യമിട്ട് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ‘യൂണിയൻ സുദർശൻ’ എന്ന കേന്ദ്രീകൃത ബാങ്കിംഗ് ഇന്റലിജൻസ് ഹബ്ബ്‌ അവതരിപ്പിച്ചു. ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് പൂർണമായും ഓട്ടോമേറ്റഡ് സംവിധാനമായ ‘യൂണിയൻ സുദർശൻ’ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, അഡ്വാൻസ്‌ഡ്‌ അനലിറ്റിക്‌സ് എന്നിവയുടെ സഹായത്തോടെ വിവിധ ബാങ്കിംഗ് ചാനലുകളിലെ അസാധാരണ ഇടപാടുകളും റിസ്‌കുകളും നേരത്തെ കണ്ടെത്താനാകും. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ബാങ്ക് 14 പുതിയ തന്ത്രപ്രധാന പദ്ധതികൾക്കും തുടക്കമിട്ടു. പ്രക്രിയകൾ ലളിതമാക്കുക, സേവനങ്ങൾ ലഭ്യമാകുന്നതിനുള്ള സമയം കുറയ്ക്കുക, സുഗമമായ ബാങ്കിംഗ് ഉറപ്പാക്കുക എന്നിവയാണ് പദ്ധതികളുടെ ലക്ഷ്യം. ബാങ്കിന്റെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്തുന്ന യൂണിയൻ ബാങ്ക് മ്യൂസിയവും ചടങ്ങിൽ ഉദ്ഘാടനം ചെയ്‌തു. ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി സഞ്ജയ് ലോഹിയ, യൂണിയൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ അശീഷ് പാണ്ഡെ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ നിതേഷ് രഞ്ജൻ, എസ്. രാമസുബ്രഹ്മണ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNION BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360