SignIn
Kerala Kaumudi Online
Thursday, 17 September 2026 9.45 PM IST

അഭിഷേക് ശർമയുടെ സൂപ്പർ സെഞ്ച്വറി; അഫ്ഗാനെതിരായ ട്വന്റി-20യിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

abhishek-sharma
അഭിഷേക് ശർമ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗ്. വെറും 30 പന്തുകളിൽ നിന്ന് സെഞ്ച്വറി തികച്ച താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി. മത്സരത്തിൽ 11 സിക്സറുകളും 9 ഫോറുകളുമാണ് അഭിഷേക് പറത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി ഓപ്പണറുടെ റോളിൽ തീപ്പൊരി പ്രകടനമാണ് താരം പുറത്തെടുത്തത്. ആദ്യ ആറ് ഓവറുകളിൽ തന്നെ നൂറ് റൺസ് കടന്ന ഇന്ത്യൻ ടീം, 10 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിൽ കുതിക്കുകയായിരുന്നു.

അഭിഷേകിന് പുറമെ മലയാളി താരം സഞ്ജു സാംസണും മികച്ച പ്രകടനം പുറത്തെടുത്ത് 35 പന്തുകളിൽ അർദ്ധ സെഞ്ച്വറി തികച്ചു. എന്നാൽ അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ അസ്മത്തുള്ള ഒമർസായിയുടെ പന്തിൽ സഞ്ജു പുറത്തായി. ഒടുവിൽ 34 പന്തിൽ 108 റൺസെടുത്ത അഭിഷേക് ശർമ റാഷിദ് ഖാന്റെ പന്തിലാണ് കൂടാരം കയറിയത്. പിന്നാലെയെത്തിയ തിലക് വർമ്മയും (1) ഇഷാൻ കിഷനും (10) റൺ ഔട്ടായും മടങ്ങി. 14റൺസെടുത്ത ശിവം ദുബെ അസ്മത്തുള്ളയുടെ പന്തിൽ റാഷിദ് ഖാന് ക്യാച്ച് നൽകി പുറത്തായി. നിലവിൽ നായകൻ ശ്രേയസ് അയ്യരും നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ.

അതേസമയം ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റിലെ പല വമ്പൻ റെക്കോർഡുകളും അഭിഷേക് ശർമ്മ ഈ ഒറ്റ ഇന്നിംഗ്സിലൂടെ തന്റെ പേരിലാക്കി. ട്വന്റി-20യിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. മുൻ നായകൻ രോഹിത് ശർമ 35 പന്തിൽ നേടിയ സെഞ്ച്വറിയാണ് അഭിഷേക് തിരുത്തിയെഴുതിയത്. കൂടാതെ, ഐ.സി.സിയിൽ പൂർണ അംഗത്വമുള്ള ഒരു രാജ്യത്തിലെ താരം നേടുന്ന ഏറ്റവും വേഗമേറിയ ട്വന്റി-20 സെഞ്ച്വറിയെന്ന റെക്കോർഡും യുവതാരം സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിലും 32 പന്തിൽ 82 റൺസെടുത്ത് അഭിഷേക് മികച്ച ഫോം തെളിയിച്ചിരുന്നു.

English Summary

During the third T20 international against Afghanistan, Indian opener Abhishek Sharma played a sensational knock, scoring a blistering century off just 30 balls and hitting 11 sixes and 9 fours.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHISHEK SHARMA, LATESTNEWS, SPORTS, SANJU SAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360