
കൊച്ചി: നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം വർദ്ധിപ്പിച്ചു. ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. നടപ്പുവർഷം അവസാനത്തോടെ നാണയപ്പെരുപ്പം 4.1 ശതമാനത്തിലേക്ക് ഉയരുമെന്ന ഫെഡിന്റെ പ്രവചനം വിപണികളെ പ്രതികൂലമായി ബാധിച്ചു. അമേരിക്കയിലെ പലിശ വർദ്ധന ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുറയാനും ഓഹരി, രൂപ എന്നിവയ്ക്ക് സമ്മർദ്ദം ഉയർത്താനും കാരണമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |