SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.41 AM IST

തുടർച്ചയായ അഞ്ചാം ദിനവും സ്വർണവില താഴോട്ട്: ഇന്നത്തെ നിരക്കറിയാം

gold-rate

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും കുറഞ്ഞു. 22 കാരറ്റ് സ്വർണം പവന് 440 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങുമ്പോൾ 1,15,160 രൂപയാണ് നൽകേണ്ടത്. ഗ്രാമിന് 55 രൂപയുടെ കുറവുണ്ടായതോടെ ഒരു ഗ്രാം സ്വർണത്തിന് 14,395 രൂപയാണ് വിപണിയിലെ നിരക്ക്. ഇന്നലെയും പവന് 560 രൂപ കുറഞ്ഞിരുന്നു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്.

സ്വ‌ർണവിലയിലെ ഇടിവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് ആദ്യമായി സ്വർണവില പവന്‍ ഒരു ലക്ഷം രൂപ കടന്നത്.

സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും 10 ഗ്രാം വെള്ളിക്ക് 2,850 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360