ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പൊലീസ് ഔട്ട്‌പോസ്റ്റിലുണ്ടായ സ്‌ഫോടനത്തിൽ ഡെലിവറി ജീവനക്കാരന് പരിക്ക്. ഇന്ദിരാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വസുന്ധര ഔട്ട്‌പോസ്റ്റിലാണ് വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സ്‌ഫോടനം. ഔട്ട്‌പോസ്റ്റിന്റെ രണ്ട് ജനൽച്ചില്ലുകൾ തകരുകയും ചുമരിൽ വിള്ളലുണ്ടാകുകയും ചെയ്തു.
'തെഹ്‌രീക് ഉൽ മുജാഹിദീൻ ഹിന്ദുസ്ഥാൻ' എന്ന സംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 'ഗാസി2' എന്ന എക്സ് അക്കൗണ്ടിലൂടെയും സമാന അവകാശവാദം ഉയർന്നിട്ടുണ്ട്. എന്നാൽ ഇവയുടെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.ഔട്ട്‌പോസ്റ്റിന് മുകളിലൂടെ കടന്നുപോകുന്ന എലിവേറ്റഡ് റോഡിൽനിന്ന് സ്‌ഫോടകവസ്തു എറിഞ്ഞതാകാമെന്ന സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവിടെനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്‌കൂട്ടർ കസ്റ്റഡിയിലെടുത്തു. ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |