
വാഷിംഗ്ടൺ: യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി കനത്ത തിരിച്ചടി നേരിട്ട പിന്നാലെ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന അഭ്യൂഹം ശക്തം. പാർട്ടിയുടെ പരാജയകാരണം ഇറാൻ യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അടക്കം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. യുദ്ധം നീളാൻ കാരണം ഹെഗ്‌സേത്താണെന്നും യുദ്ധത്തിന്റെ പേരിൽ ഹെഗ്‌സേത്ത് പ്രസിഡന്റിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നെന്നും പാർട്ടിക്കുള്ളിൽ സംസാരമുണ്ട്. അഞ്ച് ആഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ഹെഗ്സേത്ത് പറഞ്ഞത്. ജനുവരിയിൽ കോൺഗ്രസിൽ അധികാരമേറ്റയുടൻ ഡെമോക്രാറ്റിക് പാർട്ടി ഹെഗ്സേത്തിനെതിരെ അന്വേഷണം നടത്തും. ഇംപീച്ച്മെന്റിലേക്കും നയിച്ചേക്കാം. ഇതിനിടെ, താൻ രാജിവച്ചേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ രംഗത്തെത്തി. ട്രംപിനൊപ്പം അവസാനം വരെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2028ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ അദ്ദേഹം സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് പ്രചരിച്ചിരുന്നു.
# പകരം ഡിസാന്റിസ് ?
ഹെഗ്സേത്തിനെ ട്രംപ് പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും രഹസ്യമായി ഉപദേഷ്ടാക്കളുടെ അഭിപ്രായം തേടുന്നുണ്ടെന്ന് സൂചന
ഹെഗ്സേത്തിന് പകരം ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിനെ പരിഗണിച്ചേക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |