SignIn
Kerala Kaumudi Online
Sunday, 08 November 2026 12.28 AM IST

ഗോവയിൽ കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ്

goa

12 ടീമുകൾ, ടൂർണമെന്റ് നവംബർ 10 മുതൽ 14 വരെ

കൊച്ചി: ഇന്ത്യയിലെ ഗാർമെന്റ്സ് മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ഏഴാമത് കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് (ജി.പി.എൽ) നവംബർ 10 മുതൽ 14 വരെ ഗോവയിൽ നടക്കും. മഡ്‌ഗാവ് ക്രിക്കറ്റ് ക്ലബ്ബാണ് വേദി. 12 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.

ഗാർമെന്റ് ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വസ്ത്ര ബ്രാൻഡുകളുടെ പ്രതിനിധികൾ, കേരളത്തിലെ വസ്ത്രവ്യാപാരികൾ, വിതരണക്കാർ തുടങ്ങി 300-ലധികം പേർ പങ്കെടുക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഗാർമെന്റ്സ് ക്രിക്കറ്റ് കാർണിവൽ എന്ന വിശേഷണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ടെക്സ്റ്റൈൽ-ഗാർമെന്റ്സ് മേഖലയിലുള്ളവരുടെ മാനസികവും ശാരീരികവും തൊഴിൽപരവുമായ ഉന്നമനം ലക്ഷ്യമിട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന ചാരിറ്റബിൾ സംഘടനയാണ് കൊച്ചി തൃപ്പൂണിത്തുറയിലെ ഗാർമെന്റ് ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റ്, ഇതിന്റെ ഭാഗമായി എല്ലാ വർഷവും ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു.

കൂൾ കളേഴ്സാണ് ടൂർണമെന്റിന്റെ പ്രധാന സ്‌പോൺസർ. ട്രസ്റ്റ് പ്രസിഡന്റ് വി.എം.എച്ച്. അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ട്രഷറർ ജിനോയി വർഗീസ്, കൺവീനർ ജുനൈദ് എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GARMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360