SignIn
Kerala Kaumudi Online
Monday, 29 June 2026 5.08 PM IST

'വിജയ്‌ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ല': ഏത് നിമിഷവും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന് എംകെ സ്റ്റാലിൻ

vijay-stalin
വിജയ്,​ എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന് മുന്നറിയിപ്പുമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. ടിവികെ സർക്കാർ അഞ്ച് വർഷം തികയ്ക്കില്ലെന്നും ഏത് നിമിഷവും വീഴാൻ സാദ്ധ്യതയുണ്ടെന്നും സ്റ്റാലിൽ പറഞ്ഞു.

സംസ്ഥാനത്ത് ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച ചെന്നൈയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് 5,000ത്തിലധികം പ്രവർത്തകർ ഡിഎംകെയിൽ ചേർന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു സ്റ്റാലിന്റെ പരാമർശം.

തിരഞ്ഞെടുപ്പിൽ ടിവികെക്ക് ഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ലെന്നും മറ്റ് കക്ഷികളുടെ പിന്തുണയിലാണ് സർക്കാർ നിലനിൽക്കുന്നതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. നിലവിലെ സർക്കാരിന് സ്ഥിരതയില്ലെന്നും ഏത് ഘട്ടത്തിലും തകരാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

തിരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും വരാം. മൂന്ന് മാസത്തിനുള്ളിലോ ആറ് മാസത്തിനുള്ളിലോ പ്രഖ്യാപിച്ചേക്കും. അഞ്ച് വർഷം പൂർത്തിയാകുന്നത് വരെ കാത്തിരിക്കാനാവില്ല. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം ഡിഎംകെ പ്രവർത്തകർക്ക് നിർദേശം നൽകി.

വിജയ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കേസുകൾ, മോഷണം, ആക്രമണങ്ങൾ എന്നിവ വർദ്ധിച്ചതായി ചൂണ്ടിക്കാട്ടി അദ്ദേഹം സംസ്ഥാനത്തെ ക്രമസമാധാന തകർന്നെന്നും ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TVK, DMK, MK STALIN, VIJAY, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360