
തൃശൂർ: റീഗൽ ജുവലേഴ്‌സിന്റെ ഹാൻഡ് പിക്ക്ഡ് ഡിസൈനർ ആഭരണങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഷോ 'അറ്റലിയർ സിഗ്‌നേച്ചർ' തിരുവനന്തപുരം എം.ജി റോഡ് ഷോറൂമിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു. റീഗൽ ജുവലേഴ്‌സ് ചെയർമാൻ ടി.കെ. ശിവദാസൻ, പഴവങ്ങാടി ഗണപതി ക്ഷേത്രം മേൽശാന്തി ശങ്കരൻ നമ്പൂതിരി, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. ഓരോരുത്തരുടെയും അഭിരുചികൾക്കനുസരിച്ചുള്ള ആകർഷകവുമായ ഡിസൈനുകളാണ് മേളയിലുള്ളതെന്ന് റീഗൽ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ വിബിൻ ശിവദാസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |