SignIn
Kerala Kaumudi Online
Sunday, 28 June 2026 9.33 AM IST

പോർച്ചുഗലിനെ  ഗോൾ രഹിത   സമനിലയിൽ  തളച്ച്  കൊളംബിയ; ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിൽ

colombia-vs-portugal-
colombia vs portugal Photo Credit: X

മിയാമി: ലോകകപ്പിലെ ഗ്രൂപ്പ് കെ മത്സരത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പിൽ ഒന്നാമതായി നോക്കൗട്ടിലെത്തി. രണ്ടാം സ്ഥാനക്കാരായി പോർച്ചുഗലും നോക്കൗട്ടിലേക്ക് മുന്നേറി. ശക്തമായ പോരാട്ടമായിരുന്നു ഇരുടീമുകൾക്കിടയിലും നടന്നത്.

ഗ്രൂപ്പിൽ ഏഴ് പോയിന്റോടെയാണ് കൊളംബിയ ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് പോയിന്റാണ് പോർച്ചുഗലിന്. കടുത്ത ആക്രമണ ശെെലിയാണ് കൊളംബിയ പുറത്തെടുത്തത്. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ആദ്യ പകുതിയിൽ കൊളംബിയ മുന്നിട്ടുനിന്നു. ആറ് ഷോട്ടുകൾ കൊളംബിയ ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോൾ പോർച്ചുഗലിന് രണ്ട് ഷോട്ടുകൾ മാത്രമാണ് പോസ്റ്റിലേക്ക് പായിക്കാനായത്. 90-ാം മിനിട്ടിൽ കൊളംബിയ ഗോളടിച്ചുവെങ്കിലും വാർ അനുവദിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , FIFA 2026, COLOMBIA, PORTUGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360