ലിസ്‌ബൺ: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ സ്‌പെയ്‌നിനോട് തോറ്റ് പുറത്തായതിന് പിന്നാലെ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കൽ പ്രഖ്യാപിക്കുമോയെന്ന ആകാംഷയിലാണ് ഫുട്‌ബോൾ ലോകം. നാൽപ്പത്തിയൊന്നുകാരനായ റൊണാൾഡോ തന്റെ ആറാമത്തെയും അവസാനത്തെയും ലോകകപ്പാണ് ഇതെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ക്രിസ്റ്റ്യാനോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
പോർച്ചുഗൽ ജഴ്‌സിയണിഞ്ഞ തന്റെയും ടീമിന്റെയും ചിത്രങ്ങളോടൊപ്പം 'എക്കാലവും പോർച്ചുഗൽ' എന്ന കുറിപ്പാണ് റൊണാൾഡോ പങ്കുവച്ചിരിക്കുന്നത്. മത്സരത്തിന് പിന്നാലെ പോർച്ചുഗൽ ടീമിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ കനത്ത വിമർശനമുയർന്നിരുന്നു. റൊണാൾഡോയെ സഹതാരങ്ങൾ പിന്തുണച്ചില്ലെന്നും ഒറ്റപ്പെടുത്തിയെന്നുമാണ് കൂടുതൽ വിമർശനങ്ങളും ഉയർന്നത്. എന്നാൽ അന്താരാഷ്‌ട്ര കരിയർ അവസാനിപ്പിക്കുമോയെന്നതിൽ റൊണാൾഡോ സൂചന നൽകിയില്ല.
എന്നാൽ വിരമിക്കലിൽ പെട്ടെന്ന് തീരുമാനം എടുക്കുന്നില്ലെന്ന് പ്രീക്വാർട്ടർ മത്സരത്തിനുശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. മത്സരത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ടൂർണമെന്റിൽ നിന്ന് പുറത്തായ ഉടൻ തന്നെ വിരമിക്കൽ പ്രഖ്യാപിക്കില്ലെന്നാണ് റൊണാൾഡോ അറിയിച്ചത്.
Cristiano Ronaldo has sparked retirement speculation after Portugal’s FIFA World Cup exit to Spain. While his Instagram post praised Portugal, he gave no indication of retiring. Ronaldo said he would not make an immediate decision, despite previously calling the 2026 World Cup his final tournament.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |