SignIn
Kerala Kaumudi Online
Thursday, 18 June 2026 12.11 AM IST

ലോകകപ്പ് മത്സരങ്ങളിലെ പതിവ് തെറ്റിച്ച് ഫിഫ,​ തീരുമാനത്തിന് കൈയടിച്ച് ആരാധകർ

fifa

മയാമി : 2022 ലോകകപ്പിൽലെ ആദ്യമത്സരത്തി?​ അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യ 2026 ലോകകപ്പിലെ ആദ്യമത്സരത്തിലും അട്ടിമറിയുടെ ലക്ഷണങ്ങൾ കാണിച്ച് ഒടുവിൽ യുറുഗ്വേയോട് സമനില വഴങ്ങി. ഇന്നലെ മയാമിയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാം നേടിയത്. അതേസമയം മത്സരത്തിനിടെ ഫിഫ അധികൃതർ സ്വീകരിച്ച ഒരു തീരുമാനമാണ് ആരാധകരുടെ പ്രശംസ നേടുന്നത്.

സധാരണയായി കിക്കോഫിന് മുൻപ് ദേശീയ ഗാനാലാപന ചടങ്ങിൽ രാജ്യങ്ങളുടെയും കൂറ്റൻ ദേശീയ പതാകകൾ മൈതാനത്ത് നിലത്ത് വിരിക്കാറുണ്ട്. കളിക്കാർ അതിന്റെ ഇരുവശത്തും അണിനിരന്നാണ് ദേശീയ ഗാനം ആലപിക്കാറ്. എന്നാൽ സൗദി- യുറുഗ്വേ മത്സരത്തിൽ ഫിഫ ഈ പ്രോട്ടോക്കോൾ മാറ്റി. വോളണ്ടിയർമാർ ഇരുപതാകകളും നിലത്ത് വയ്ക്കാതെ വായുവിൽ ഉയർത്തിപ്പിടിക്കുകയായിരുന്നു. സൗദിയുടെ പതാക എപ്പോഴും ഉയർത്തിപ്പിടിക്കാൻ ഫിഫയും സൗദി പ്രതിനിധി സംഘവും നേരത്തെതന്നെ ധാരണയിലെത്തിയിരുന്നു,​

ലോകകപ്പിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളിൽ നിലത്ത് വയ്ക്കുന്നത് നിരോധിക്കപ്പെ ട്ട,​ കർശനമായ ഔദ്യോഗിക നിയമങ്ങളുള്ള ഏകരാജ്യമാണ് സൗദി അറേബ്യ. പതാകയിൽ ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള 'ശഹാദത്ത കലിമ' രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ആണിത്. സൗദിയിലെ ഔദ്യോഗിക നിയമം അനുസരിച്ച് ദേശീയ പതാക ഒരിക്കലും നിലത്തോ വെള്ളത്തിലോ പതാകയ്ക്ക് താഴെയുള്ള മറ്റേതെങ്കിലും പ്രതലത്തിലോ സ്പർശിക്കരുത്. അന്താരാഷ്ട്ര കായിക പരിപാടികളിലോ ഔദ്യോഗിക ചടങ്ങുകളിലോ പതാകയുടെ പവിത്രത കുറയ്ക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്നും നിർദ്ദേശമുണ്ട്. മങ്ങിയതോ കേടുവന്നതോ ആയ പതാകകൾ പ്രദർശിപ്പിക്കരുതെന്നും പഴയ പതാകകൾ എല്ലാവിധ ആദരവ് നൽകി മാത്രമേ നശിപ്പിക്കാവൂ എന്നും നിയമം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വോളണ്ടിയർമാർ സൗദി പതാക നിലത്ത് തട്ടാതെ വായുവിൽ ഉയർത്തിപ്പിടിച്ചു. കൂടാതെ പരസ്പര ബഹുമാനം നിലനിറുത്തുന്നതിന്റെ ഭാഗമായി വോളണ്ടിയർമാർ എതിർടീമായ യുറുഗ്വേയുടെ പതാകയും വായുവിൽ ഉയർത്തിപ്പിടിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , FIFA, FIFA WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360