SignIn
Kerala Kaumudi Online
Tuesday, 26 May 2026 11.41 AM IST

ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു; ഇന്ധനം കുറവെന്ന് റിപ്പോർട്ട്, പ്രതികരിച്ച് എയർലൈൻ

flight

ദുബായ്: ദുബായിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം ലക്‌നൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിൽ ഇന്ധനം കുറവാണെന്ന അലർട്ടിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചെങ്കിലും സത്യാവസ്ഥ ഇതല്ല. സംഭവത്തിന് പിന്നാലെ എയർലൈൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി.

കാഠ്‌മണ്ഡുവിലെ പ്രതികൂല കാലാവസ്ഥ കാരണമാണ് വിമാനം വഴിതിരിച്ച് വിട്ടതെന്നാണ് എയർലൈൻ വ്യക്തമാക്കിയത്. ഇന്നലെ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് കാഠ്‌മണ്ഡു അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് എഫ്‌ഇസെഡ് 1133 എന്ന വിമാനമാണ് ലക്‌നൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിട്ടത്. യാത്രക്കാർക്ക് ലഘുഭക്ഷണവും വെളളവും നൽകിയ ശേഷം പ്രാദേശിക സമയം 10.15ന് വിമാനം യാത്ര തുടർന്നതായി ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360