റിയാദ് : ഒറ്റ ടൂറിസ്റ്റ് വിസയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയുന്ന ജി.സി.സി ഗ്രാൻഡ് ടൂറിസ്റ്റ് വിസ യാഥാർത്ഥ്യത്തിലേക്ക്. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ 6ന് റിയാദിൽ നടന്ന സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026ലായിരുന്നു പ്രഖ്യാപനം.
ജി.സി.സി ഗ്രാൻഡ് ടൂറിസ്റ്റ് വിസ വരുന്നതോടെ യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ. ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരു വിസ മതിയാകും. യൂറോപ്പിലെ ഷെങ്കൻ വിസയ്ക്ക് സമാനമാണ് ഈ പദ്ധതി. അതേസമയം വിസ എപ്പോൾ പുറത്തിറങ്ങുമെന്നോ വിസ സാധുത, അപേക്ഷ പ്രക്രിയ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.
2023 ഒക്ടോബറിൽ ജി.സി.സി ടൂറിസം മന്ത്രിമാരും തുടർന്ന് ആഭ്യന്തര മന്ത്രിമാരും പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. വിസ നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണെങ്കിലപം നിരക്ക്, കാലാവധി, അപേക്ഷാ രീതി , ആരംഭ തീയതി എന്നിവ പ്രഖ്യാപിച്ചിട്ടില്ല.
The GCC Grand Tourist Visa, enabling travel across UAE, Saudi Arabia, Bahrain, Qatar, Oman, and Kuwait with a single visa, is becoming a reality. GCC Secretary General Jassim Mohammed Al Budaiwi announced this at the Security and History Dialogue in Riyadh. Similar to Europe's Schengen visa, the project has received ministerial approval, but details regarding its launch, validity, or application process are yet to be
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |