SignIn
Kerala Kaumudi Online
Wednesday, 09 September 2026 11.36 PM IST

ഇറാൻ- യുഎസ് സംഘർഷം രൂക്ഷം: ഗൾഫ് മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണം

iran-us-attack-
IRAN US ATTACK

ദുബായ് : അമേരിക്കയുമായുള്ള സംഘർഷം വർദ്ധിക്കുന്നതിനിടെ ഗൾഫ് മേഖറലയിൽ കപ്പലുകൾക്ക് നേരെ ഇറാന്റെ രൂക്ഷമായ ആക്രമണം. നിരവധി കപ്പലുകൾക്ക് തീപിടിച്ചതായി ബ്രിട്ടീഷ് സമുദ്ര നിരീക്ഷണ ഏജൻസി അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച 20 കപ്പലുകൾ ആക്രമിച്ചതായി ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു.

ദുബായ് തീരത്ത് എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടതായിും വിവരമുണ്ട്. ജീബ്രാൾട്ടർ പതാകയുള്ള ഹെർക്കുലീസ് സ്റ്റാർ എന്ന ടാങ്കറിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ഒരാളെ കാണാതാവുകയും ചെയ്തു.ദുബായ് റാഷിദ് തുറമുഖത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം ഉണ്ടായത്.

ഇറാനിയൻ കപ്പലുകൾക്ക് നേരെ യു.എസ് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഗൾഫ് മേഖലയിലും കപ്പലുകളെ ആക്രമിച്ചത്. കുവൈറ്റിനും ബഹറിനും സമീപമുള്ള എണ്ണ ടാങ്കറുകൾ ആക്രമിക്കുമെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിയൻ ക്രൂഡ് ഓയിലുമായി പോയ അഞ്ച് കപ്പലുകൾ സെപ്തംബർ എട്ടിന് തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ഇറാനിയൻ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചെന്ന് യു.എസ് സെൻട്രൽ കമാൻഡ് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും അവകാശപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN- IRAN US TENSION, IRAN US CONFLICT, GULF SHIP ATTACKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360