SignIn
Kerala Kaumudi Online
Thursday, 02 July 2026 4.34 PM IST

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് വീണ്ടും കോടികളുടെ സമ്മാനം,​ ഡ്രൈവർക്ക് ലഭിച്ചത് 34 കോടി

READ ENGLISH VERSION
f

അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് വീണ്ടും കോടികളുടെ ഭാഗ്യസമ്മാനം. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുജീബ് തെക്കേമാട്ടേരിക്കാണ് 34 കോടിയോളം രൂപ (15 ദശലക്ഷം ദിർഹം)​ സമ്മാനം ലഭിച്ചത്. ബിഗ് ടിക്കറ്റിന്റെ 256ാം സീരീസ് നറുക്കെടുപ്പിലാണ് 098201 എന്ന നമ്പർ മുജീബിന് ഭാഗ്യം കൊണ്ടുവന്നത്. 12 സുഹൃത്തുക്കൾക്കൊപ്പമാണ് മുജീബ് ടിക്കറ്റെടുത്തത്.

കഴിഞ്ഞ എട്ടുവർഷമായി ബാങ്ക് ഓഡിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുജീബ്. രണ്ട് വർഷമായി മുജീബും സുഹൃത്തുക്കളും എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്.

ഇന്നലെ രാത്രി നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഏഴ് ഇന്ത്യക്കാർക്ക് കൂടി സമ്മാനം ലഭിച്ചു. ഇന്ത്യക്കാരായ അജീബ് ഒമർ ( ഒരു ലക്ഷം രൂപ)​,​ കെ.എ.മുഹമ്മദ് റിഷാദ് (70,​000)​ ,​ ആന്റണി വിൻസെന്റ് (60,​000)​ ,​ അജ്‌മൽ കൊല്ലംകുടി ഖാലിദ് (50,​000)​,​ ലിപ്‌സൺ കുത്തൂർ വെള്ളാട്ടുകര പോൾ (40,​000)​,​ പൊയ്യിൽ താഴെ കുഞ്ഞബ്ദുള്ള (30,​000)​,​ മുഹമ്മദ് അസീബ് ചെങ്ങനക്കാട്ടിൽ (20,​000)​ എന്നിവരാണ് മറ്റ് വിജയികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, BIG TICKET, ABUDHABI BIG TICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360