ദുബായ് : ഒക്‌ടോബർ 16 മുതൽ മെഷീൻ റീഡബിൾ പാസ്‌പോർട്ട് (എംആർപി) ഇഷ്യു ചെയ്യുന്നത് അവസാനിപ്പിക്കുകയാണെന്ന് പാകിസ്ഥാൻ. ഇനി മുതൽ ഇ-പാസ്‌പോർട്ടുകളായിരിക്കും ആഭ്യന്തര - അന്താരാഷ്ട്ര യാത്രക്കാർക്കായി നൽകുക. എന്നാൽ നിലവിൽ എംആർപി ഉപയോഗിക്കുന്നവർ ഒക്‌ടോബർ 15ന് മുൻപ് മാറ്റി വാങ്ങേണ്ടതുണ്ടോ, നിലവിലെ പാസ്‌പോർട്ടിന്റെ കാലാവധി തീരുമ്പോൾ എന്താണ് സംഭവിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കാം.
ഒക്‌ടോബർ 15 മുതൽ പുതിയ പാകിസ്ഥാനി പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവർക്ക് ഇ-പാസ്‌പോർട്ടായിരിക്കും ലഭിക്കുക. ഈ മാറ്റം പാകിസ്ഥാനിലെ പാസ്‌പോർട്ട് ഓഫീസുകൾക്കും വിദേശ കോൺസുലേറ്റുകൾക്കും ബാധകമായിരിക്കും.
എന്നാൽ നിലവിലെ പാസ്‌പോർട്ട് ഒക്‌ടോബർ 15 മുതൽ അസാധുവാകില്ല. കാലാവധി രേഖപ്പെടുത്തിയിരിക്കുന്ന ദിവസം വരെ ഈ പാസ്‌പോർട്ട് സാധുവായിരിക്കും. മാത്രമല്ല, സന്ദർശിക്കുന്ന രാജ്യത്തെ പാസ്‌പോർട്ട് കാലാവധിയുമായും കുടിയേറ്റ നടപടിക്രമങ്ങളുമായും ബന്ധപ്പെട്ട സാധാരണ വ്യവസ്ഥകൾ യാത്രക്കാർ തുടർന്നും പാലിക്കേണ്ടതുണ്ട്.
എംആർപിയുടെ കാലാവധി കഴിഞ്ഞാൽ പുതിയതായി ഇ-പാസ്‌പോർട്ട് ആയിരിക്കും ലഭിക്കുക. പാസ്‌പോർട്ട്, തിരിച്ചറിയൽ വിവരങ്ങൾ എന്നിവ സൂക്ഷിക്കുന്ന ചിപ്പ് അടങ്ങിയ ഇലക്ട്രോണിക് പാസ്‌പോർട്ടാണ് ഇ-പാസ്‌പോർട്ട്. ഇമിഗ്രേഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് ഇതിലെ ഇലക്ട്രോണിക് ഭാഗം വായിക്കാനും അതുവഴി തിരിച്ചറിയൽ വിവരങ്ങളും പാസ്‌പോർട്ട് വിവരങ്ങളും ഇലക്ട്രോണിക് രീതിയിൽ പരിശോധിക്കാനും സാധിക്കും. പാകിസ്ഥാൻ ഇതിനകം തന്നെ ഇ-പാസ്‌പോർട്ടുകൾ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ പാസ്‌പോർട്ട് സംവിധാനം ആധുനീകരിക്കാനും അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്ന് അധികൃതർ അറിയിച്ചു.
Pakistan will stop issuing Machine Readable Passports (MRPs) from October 16, transitioning exclusively to e-passports for all domestic and international travel. Existing MRPs will remain valid until their official expiry date, with no requirement for premature replacement. This initiative aims to modernize Pakistan's passport system and enhance the ease of international travel.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |